Pioneering Progress in Epilepsy Treatment

We're with You on Your Journey to Recovery

അപസ്മാരത്തെ കുറിച്ച് കൂടുതൽ അറിയൂ

തികച്ചും സാധാരണമായ ഒരു അവസ്ഥയാണ്‌ അപസ്മാരം. ലോകമാകെ ഏകദേശം ആറു കോടി ജനങ്ങളെ ഇത് ബാധിക്കുന്നുണ്ട്. അതിൽ അറുപതു ലക്ഷത്തോളം പേർ (10%) ഭാരതത്തിലാണ്. ശാരീരികമായ ഒരു രോഗം എന്നതിനപ്പുറം, അപസ്മാരത്തിന് മാനസികവും സാമൂഹ്യവുമായ മാനങ്ങൾ ഉണ്ട്. ഗർഭിണികളെ ഇത് ഗൗരവമായി ബാധിക്കും. കുട്ടികളിലെ പഠനവൈകല്യത്തിൽ അപസ്മാരം മുഖ്യഘടകമാണ്. അപസ്മാരബാധിതരിൽ വിവാഹമോചനത്തോത് കൂടിവരുന്നു. അപസ്മാരബാധ പ്രവചനാതീതമായതിനാൽ രോഗികൾ നിസ്സഹായരാകുന്നു. മറ്റുള്ളവരുടെ കാരുണ്യത്തിൽ മാത്രം ജീവിക്കേണ്ട അവസ്ഥ വരുന്നു.

അപസ്മാരം വ്യക്തികളിൽ ഉണ്ടാക്കുന്ന സമ്മർദ്ദത്തിനപ്പുറം, അവരുടെ കുടുംബങ്ങൾക്കുണ്ടാകുന്ന സംഘർഷത്തെക്കുറിച്ചും കൂടുതൽ അറിയാൻ ഞങ്ങൾ ശ്രമിക്കുന്നു. കേവലം രോഗ ചികിത്സ മാത്രമല്ല, അപസ്മാരം രോഗികളിൽ ഉണ്ടാക്കുന്ന സമ്മർദ്ദം, കുടുംബാങ്കങ്ങൾക്കുണ്ടാകുന്ന മാനസീക സംഘർഷം എന്നിവയെ ലഘൂകരിക്കുവാനുള്ള വിവിധ മാർഗ്ഗങ്ങൾ അവലംബിച്ച് അപസ്മാരബാധിതരെ ശാക്തീകരിക്കുകയും സഫലമായ ജീവിതം നയിക്കാനും പ്രാപ്തരാക്കുക എന്നത് കൂടിയാണ് ഈ സെന്ററിന്റെ ലക്‌ഷ്യം.

അമൃത അഡ്വാൻസ്ഡ് സെന്റർ ഫോർ എപിലെപ്സി

ഭാരതത്തിലെ തന്നെ ഏറ്റവും ആധുനീക ചികിത്സാസൗകര്യങ്ങളുള്ള അപസ്മാര ഗവേഷണ കേന്ദ്രങ്ങളിൽ ഒന്നാണ് Amrita Advanced Centre for Epilepsy. വിവിധങ്ങളായ അപസ്മാര രോഗങ്ങൾക്കുള്ള ഫലപ്രദമായ ചികിത്സയും, ഗവേഷണവും ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, Rosa റോബോട്ടിക് സർജറി തുടങ്ങിയ ഏറ്റവും നൂതന സാങ്കേതികവിദ്യകളുടെ ഉപയോഗവും അമൃത ഹോസ്പിറ്റലിലെ Epilepsy സെന്ററിനെ വേറിട്ടതാക്കുന്നു. 2010 ൽ പ്രവർത്തനമാരംഭിച്ച ഇവിടെ ഇന്ത്യയിൽ നിന്ന് മാത്രമല്ല ആഫ്രിക്ക, ഗൾഫ് രാജ്യങ്ങൾ, മറ്റു ഏഷ്യൻ രാജ്യങ്ങൾ നിന്നുള്ള രോഗികളും സേവനം തേടുന്നു.

മുൻനിര ചികിത്സാ കേന്ദ്രം എന്നതിനൊപ്പം, അപസ്മാരം എന്ന അവസ്ഥയെക്കുറിച്ച് ജനങ്ങൾക്ക് കൂടുതൽ അറിവ് പകരാനും അതിനെ നേരിടാനുള്ള കഴിവ് വർദ്ധിപ്പിക്കാനും വേണ്ട പ്രവർത്തനങ്ങൾ ഇവിടെ നടത്തിവരുന്നു. ന്യൂറോളജി, ന്യൂറോസർജറി, സൈക്കോളജി, അപസ്മാരചികിത്സാമേഖലയിലെ നൂതന സാങ്കേതികവിദ്യകൾ എന്നിവയിൽ പരിശീലനം നേടുന്നവർക്കുള്ള പഠനകേന്ദ്രമെന്ന നിലയിലും ഇവിടം പ്രസിദ്ധമാണ്.

സവിശേഷതകൾ

Amrita Advanced Centre for Epilepsy ഭാരതത്തിലെ ഏറ്റവും വലിയ അപസ്മാരനിരീക്ഷണ കേന്ദ്രമാണ്. അത്യാധുനികമായ, സമഗ്രമായ പരിചരണം നൽകാനുള്ള സംവിധാനം ഇവിടെയുണ്ട്.

കൃത്യമായി അപസ്മാരസ്രോതസ്സ് നിർണയിക്കുന്നതിനായി തലയോട്ടി തുറക്കാതെയുള്ള Stereo EEG പരിശോധന ഭാരതത്തിൽ ആദ്യമായി നടപ്പിലാക്കിയതും ഇത് രാജ്യത്ത് ഏറ്റവും കൂടുതൽ ചെയ്യുന്നതും അമൃതയിലെ ഈ സെന്ററിലാണ്.

ഏറ്റവും ചെറിയ മുറിവിലൂടെ അപസ്മാര ശസ്ത്രക്രിയ ചെയ്യുന്നതിൽ മുൻനിരയിലാണ് അമൃത അഡ്വാൻസ്ഡ് സെന്റർ ഫോർ എപിലെപ്സി. റേഡിയോഫ്രീക്വൻസി അബ്ലേഷൻ ഉപയോഗിച്ച് രാജ്യത്ത് ഏറ്റവും അധികം ശസ്ത്രക്രിയ ചെയ്ത പെരുമയും അമൃതയ്ക്ക് സ്വന്തം.

അപസ്മാര രോഗത്തിന് തലയോട്ടി തുറക്കാതെ യുള്ള താക്കോൽദ്വാര ശസ്ത്രക്രിയ, ലേസർ രശ്മികൾ ഉപയോഗിച്ചുള്ള ശാസ്ത്രക്രിയ എന്നിവ ഭാരതത്തിൽ ആദ്യമായി ചെയ്തതും ഇവിടെയാണ്.

High-density EEG system, high-resolution scalp EEG തുടങ്ങിയ ആധുനീക സൗകര്യങ്ങൾ ഉള്ള രാജ്യത്തെ തന്നെ ചുരുക്കം കേന്ദ്രങ്ങളിൽ ഒന്നാണ് ഈ സെന്റർ.

1000 അപസ്മാരസർജറികൾ വിജയകരമായി തീർത്ത ചികിത്സാ കേന്ദ്രം (സ്വകാര്യ മേഖലയിൽ കേരളത്തിലെ ആദ്യത്തേതും രാജ്യത്തെ രണ്ടാമത്തേതും )

കൃത്യതയും കാര്യക്ഷമതയും പതിന്മടങ്ങ് വർദ്ധിപ്പിക്കുന്ന റോബോട്ടിക് അസ്സിസ്റ്റഡ് Stereo EEG പ്രക്രിയ ഭാരതത്തിൽ ആദ്യമായി നടപ്പിലാക്കിയ ചികിത്സാ കേന്ദ്രം.

എന്തുകൊണ്ട് അമൃത

മാറാൻ വിഷമമുള്ള അപസ്മാര കേസുകൾ ഡീപ് ബ്രെയ്ൻ സ്റ്റിമുലേഷൻ എന്ന പ്രത്യേക സംവിധാനത്തിലൂടെ അതിനൂതന ശുശ്രൂഷാ സൗകര്യങ്ങൾ നൽകിക്കൊണ്ട് കൈകാര്യം ചെയ്യുന്നതിൽ ഞങ്ങൾ മുൻനിരയിലാണ്. നാല് മുഴുവൻ സമയ എപിലെപ്റ്റോലജിസ്റ്റുകൾ ആണ് അപസ്മാര ചികിത്സയോടുള്ള ഞങ്ങളുടെ പ്രതിബദ്ധതയുടെ നെടുംതൂണുകൾ. അനുഭവസമ്പത്തും അതീവ വൈദഗ്ധ്യവും കൈമുതലായ ഈ ഡോക്ടർമാർ ഏറ്റവും നവീനമായ അപസ്മാരരോഗ പരിചരണത്തിൽ പരിശീലനം സിദ്ധിച്ചവരാണ്. കൃത്യസമയത്ത് രോഗികൾക്ക് പ്രത്യേകസേവനം നൽകാൻ എപ്പോഴും അവർ നിങ്ങളോടൊപ്പമുണ്ട്.

ഓരോ രോഗിയും വേറിട്ട ജീവിത പശ്ചാത്തലം ഉള്ളവരാണ് എന്ന് മനസ്സിലാക്കി ഞങ്ങൾ അവർക്ക് വേണ്ട മുൻഗണന നൽകുന്നു. ഇത്തരം വ്യക്തികേന്ദ്രീകൃത സമീപനം ഓരോരുത്തർക്കും അവർക്കാവശ്യമായ ചികിത്സ നൽകാൻ ഞങ്ങളെ പ്രാപ്തരാക്കുന്നു. അമൃതയിലെ നഴ്സിംഗ് വിദഗ്ധർ ഓരോ രോഗിയ്ക്കും അവരുടെ ചികിത്സാവേളയിൽ വേണ്ട മാർഗനിർദ്ദേശം നൽകുകയും പിന്തുണ നൽകുകയും ചെയ്യുന്നതിൽ പ്രതിബദ്ധരാണ്. VEEG telemetry സമയത്ത് സുരക്ഷിതമായി രോഗികൾ ചികിത്സാരീതി തരണംചെയ്യാൻ അവർ എപ്പോഴും കൂടെയുണ്ടാകും.

ചികിത്സ തേടി എത്തുന്ന ഏതൊരു സങ്കീർണ്ണമായ അപസ്മാര അവസ്ഥയെയും അമൃത അഡ്വാൻസ്ഡ് സെന്റർ ഫോർ എപിലെപ്സിയിലെ നാനാമേഖലയിൽ നിന്നുള്ള ഒരു വിദഗ്ധ സംഘം ചർച്ച ചെയ്താണ് രോഗനിർണ്ണയവും ചികിത്സാരീതികളും തീരുമാനിക്കുക. എപിലെപ്റ്റോളജിസ്റ്റുകൾ, എപിലെപ്സി സർജന്മാർ, റേഡിയോളജിസ്റ്റുകൾ, ന്യുക്ളിയർ മെഡിസിൻ ഫിസിഷ്യന്മാർ, ന്യൂറോസയന്റിസ്റ്റുകൾ, ന്യൂറോപതോളജിസ്റ്റുകൾ, ജെനറ്റിസിസ്റ്റുകൾ, ന്യൂറോടെക്നോളജിസ്റ്റുകൾ, എപിലെപ്സി നഴ്സുമാർ, ന്യുട്രിഷൻ എക്സ്പേർട്ടുകൾ എന്നിവർ അടങ്ങുന്ന ഈ വിദഗ്ധസംഘം, രോഗിയുടെ അവസ്ഥ സമഗ്രമായ സമീപനത്തിലൂടെ ചർച്ച ചെയ്തു കണ്ടെത്തുന്നു. അതിനാൽ അമൃതയിലെ ചികിത്സയിൽ ഉടനീളം ഇതനുസരിച്ചുള്ള ആസൂത്രണവും നിർവഹണവും ഉറപ്പാക്കാൻ കഴിയുന്നു.

ഞങ്ങളുടെ ഔട്ട്‌ പേഷ്യന്റ് സേവനങ്ങൾ പതിവ് രീതികളിൽ നിന്നും വിഭിന്നമാണ്. അപസ്മാരം ഉണ്ടെന്നു സംശയിക്കപ്പെടുന്ന കേസുകളിൽ വ്യക്തത വരാനായി പ്രത്യേക ടെസ്റ്റുകൾ, കൃത്യമായ രോഗനിർണ്ണയം, ജീവിതത്തിൽ ഉടനീളം രോഗിക്ക് പരിചരണം നൽകാനുള്ള പ്ലാനുകൾ എന്നിവ ഉൾപ്പെടും. സങ്കീർണ്ണവും ചികിത്സിക്കാൻ വിഷമമുള്ളതുമായ കേസുകൾക്ക് മാത്രം വിദഗ്ധരുടെ ഒരു ടീം വേറെയും ഉണ്ട്.